Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യ‌യുടെയും മൂന്ന് മക്കളുടെയും കഴുത്തറുത്തപ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും, ഒടുവിൽ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി; ഒരു കുടുംബം ഇല്ലാതായതിങ്ങനെ

ഒരു കുടുംബത്തിലെ അഞ്ച് പേരെയും മരിച്ച നിലയിൽ കണ്ടെത്തി

ഭാര്യ‌യുടെയും മൂന്ന് മക്കളുടെയും കഴുത്തറുത്തപ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും, ഒടുവിൽ ഗൃഹനാഥനും മരണത്തിന് കീഴടങ്ങി; ഒരു കുടുംബം ഇല്ലാതായതിങ്ങനെ
തൃശൂർ , ശനി, 25 ഫെബ്രുവരി 2017 (07:44 IST)
കേച്ചേരിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മഴുവഞ്ചേരി മുള്ളന്‍കുഴിയില്‍ ജോണി ജോസഫ് (39) ഭാര്യ റോമ (35) മക്കളായ ആഷ്‌ലി (11) ആൻസൺ (9) ആൻമരിയ (7) എന്നിവരാണ് മരിച്ച‌ത്. ജോണി ജോസഫിനെ വിഷം ഉള്ളിൽചെന്നും മറ്റ് നാലുപേരെ കഴുത്തറുത്ത നിലയിലുമാണ് കണ്ടത്.
 
ഭാര്യയേയും മക്കളേയും കഴുത്തറുത്ത കൊന്നശേഷം ഗൃഹനാഥനായ ജോണി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് കരുതുന്നു. കേച്ചേരിയിൽ ജോണിക്ക് ഒരു സ്റ്റേഷനറി ഉണ്ട്. എന്നാൽ ഇന്നലെ കട തുറക്കാതിരുന്നതിനെ തുടർന്ന് ഇയാളെ അന്വേഷിച്ച് സുഹൃത്ത് എത്തിയപ്പോഴാണ് വീടിനുള്ളിൽ നിന്നും രക്തം ഒഴുകിയത് കണ്ടത്. ഇയാളെ പൊലീസിനെ വിവരമറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈകോര്‍ത്തു തന്നെ നടക്കും; സദാചാര പൊലീസിന് ചുട്ടമറുപടി നല്‍കി വിഷ്‌ണുവും ആതിരയും വിവാഹിതരായി