Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈകോര്‍ത്തു തന്നെ നടക്കും; സദാചാര പൊലീസിന് ചുട്ടമറുപടി നല്‍കി വിഷ്‌ണുവും ആതിരയും വിവാഹിതരായി

സദാചാര പൊലീസിന് ചുട്ടമറുപടി നല്‍കി വിഷ്‌ണുവും ആതിരയും വിവാഹിതരായി

Kerala youngsters
തിരുവനന്തപുരം , വെള്ളി, 24 ഫെബ്രുവരി 2017 (20:06 IST)
ഒരുമിച്ചിരുന്നതിന് പിങ്ക് പൊലീസ് പിടികൂടിയ ആതിരയും വിഷ്ണുവും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വെള്ളയമ്പലത്ത് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്.

കല്യാണം കഴിക്കണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പെട്ടെന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇപ്പോള്‍  സന്തോഷമുണ്ടെന്നും വിവാഹിതരായതിന് ശേഷം ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച കനകക്കുന്ന് കൊട്ടാര വളപ്പില്‍ തോളില്‍ കൈയിട്ട് ഇരുന്നതിനാണ് വിഷ്ണുവിനെയും ആതിരയെയും പൊലീസ് ചോദ്യം ചെയ്യുകയും സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തത്. പൊലീസിന്റെ സദാചാര ചോദ്യം ചെയ്യല്‍ ഫേസ്‌ബുക്കിലൂടെ യുവാവ് ലൈവായി  പോസ്‌റ്റ് ചെയ്‌തതോടെയാണ് സംഭവം ശ്രദ്ധയാകര്‍ഷിച്ചത്.

മാതാപിതാക്കളെ വിളിച്ചു വരുത്തിയതിന് ശേഷമാണ് ഇരുവരെയും പൊലീസ് വിട്ടയച്ചത്. ഇതോടെ വിഷയത്തില്‍ ഡിജിപി ലോക്‍നാഥ് ബെഹ്‌റ ഇടപെടുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ട്; വിവാദ പ്രസംഗവുമായി സുരേന്ദ്രൻ രംഗത്ത്