ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല: ഹസന്‍
അഴിമതി ആരോപിതനായ ഒരാള്‍ അഴിമതി കേസ് അന്വേഷിക്കുന്നത് ശരിരിയല്ല: എം.എം ഹസന്‍
ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ല കെ.പി.സി.സി. അധ്യക്ഷന്‍ എം.എം ഹസന്‍. ജേക്കബ് തോമസിനെ മാറ്റിയത് നല്ല കാര്യമാണെന്നും അഴിമതി ആരോപിതനായ ഒരാള്‍ അഴിമതി കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് എംഎം ഹസന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 16 ദിവസം മുമ്പ് വിജിലന്‍സ് ഡയറക്ടറെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ട് ഇപ്പോള്‍ എന്തിനാണ് തീരുമാനം മാറ്റിയതെന്നും ചെന്നിത്തല ചോദിച്ചു.