പുസ്തക പ്രകാശനം: പിന്മാറിയത് നിയമപ്രശ്നം ഉള്ളതിനാൽ - മുഖ്യമന്ത്രി
പുസ്തക പ്രകാശനം: പിന്മാറിയത് നിയമപ്രശ്നം ഉള്ളതിനാൽ - മുഖ്യമന്ത്രി
വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതിരുന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുസ്തക പ്രകാശനം നടത്താത്തത് നിയമപ്രശ്നം ഉള്ളതിനാലാണ്. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് പിന്നീട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെസി ജോസഫ് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമ സെക്രട്ടറിയോട് ഉപദേശം തേടിയ ശേഷമാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഇന്നുവൈകുന്നേരം അഞ്ചുമണിക്കാണ് ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറിയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെസി ജോസഫ് കത്തു നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നിയമ സെക്രട്ടറിയോട് ഉപദേശം തേടിയത്.