ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ല?!
ജേക്കബ് തോമസ് അധ്യാപകനാകുന്നു?
വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പ്രവേശിച്ച ജേക്കബ് തോമസ് ഇനി തിരിച്ചുവരില്ലെന്ന് സൂചനകൾ. മൂന്നു വർഷത്തിലേറെ സർവ്വീസ് ബാക്കി നിൽക്കവെ ആണ് അദ്ദേഹത്തിന് അവധിയിൽ പ്രവേശിക്കേണ്ടി വന്നത്. അധ്യാപനം ഉൾപ്പെടെയുള്ള മേഖലയിൽ തുടരാനായിരിക്കും സാധ്യത.
വിജിലന്‍സിനും തനിക്കുമെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളിൽ കാമ്പില്ലാതിരുന്നിട്ടും സർക്കാർ ഇടപെട്ടില്ലെന്ന പരാതി അദ്ദേഹം ഇന്നലെ ഉയർത്തിയിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പദവിയൊഴിയാന്‍ ജേക്കബ് തോമസും താത്പര്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശത്തെത്തുടര്‍ന്നാണ് ജേക്കബ് തോമസിന്റെ അവധി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തനിക്ക് താത്കാലിക ചുമതലയാണെന്നും അവധികഴിഞ്ഞ് ജേക്കബ് തോമസ് വരുമ്പോള്‍ ചുമതല കൈമാറുമെന്നും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.