നിപ; ഈ 5 പ്രചരണങ്ങളും തെറ്റ്, ജാഗ്രത പാലിക്കുക !

ചൊവ്വ, 4 ജൂണ്‍ 2019 (12:16 IST)
സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
 
നിപയെ കുറിച്ച് വ്യാജപ്രചരങ്ങൾ നിരവധിയാണുള്ളത്. ചിക്കൻ കഴിക്കാൻ പാടില്ലെന്നും നിപ പകരുന്നത് കോഴിയിൽ നിന്നാണെന്നെല്ലാം പ്രചരണങ്ങളുണ്ട്. എന്നാൽ ഇതിലെ വാസ്തവമെന്തെന്നാൽ ചിക്കൻ കഴിക്കുന്നതിൽ കുഴപ്പമില്ല. കോഴിയിൽ നിന്നല്ല, വവ്വാലുകളിൽ നിന്നാണ് നിപ പകരുന്നത് എന്നതാണ്. അത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 
 
1. കൊതുകുകളിലൂടെ ഈ പനി പകരുമോ?
 
ഇല്ല
 
2. പാൽ ,മാംസം എന്നിവ കഴിക്കുന്നത് ഒഴിവാക്കാണേണ്ടതുണ്ടോ?
 
ഇല്ല .പാൽ തിളപ്പിച്ച് ഉപയോഗിക്കുകയും മാംസം യഥാവിധം പാകം ചെയ്തു ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്
 
3. പഴങ്ങൾ കഴിക്കുന്നതു അപകടകരമാവാനിടയുണ്ടോ?
 
വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങളിൽ നിന്ന് മാത്രമേ രോഗാണു ബാധയ്ക്കു സാധ്യതയുള്ളു .മറ്റെല്ലാ പഴങ്ങളും നന്നായി വൃത്തിയാക്കിയതിനു ശേഷം കഴിക്കാവുന്നതാണ് .
 
4. വെള്ളത്തിലൂടെ രോഗം പകരുമോ?
 
സാധ്യത കുറവാണു .വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കുക.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിപ്പയെ പേടിക്കേണ്ട; പ്രതിരോധിക്കാം