Webdunia - Bharat's app for daily news and videos

Install App

ആർബിഐയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് ഒടിപി നമ്പർ വാങ്ങി; മുൻ കൊച്ചി സർവകലാശാല വൈസ് ചാൻസലറെ പറ്റിച്ച് രണ്ട് ലക്ഷം രൂപ തട്ടി

ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​റും കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ ജെ ല​ത​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പയാണ് ത​ട്ടി​യെ​ടു​ത്തത്.

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (09:37 IST)
വീണ്ടും നെ​റ്റ് ബാ​ങ്കിങ് ത​ട്ടി​പ്പ്. ജെ​യി​ൻ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​റും കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ ജെ ല​ത​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പയാണ് ത​ട്ടി​യെ​ടു​ത്തത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണു പ്രോ ​വൈ​സ് ചാ​ൻ​സ​ല​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ വ​ന്ന ഒ​റ്റ​ത്ത​വ​ണ പാ​സ് വേർ​ഡ് സ്വന്തമാക്കി പ​ണം ത​ട്ടി​യെടുത്തത്. 
 
വാ​ട്‌​സ്ആ​പ്പി​ല്‍ ആ​ദ്യം സ​ന്ദേ​ശ​വും മൊ​ബൈ​ലി​ൽ കോ​ളു​മാ​ണ് ഇവർക്ക് വ​ന്ന​ത്.  ആ​ർ​ബി​ഐ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബാ​ങ്കി​ൽ​നി​ന്നാ​ണു വി​ളി​ക്കു​ന്ന​ത്, ഡെ​ബി​റ്റ് കാ​ർ​ഡ് ബ്ലോ​ക്കാ​യി, പു​തി​യ ചി​പ്പ് വ​ച്ച കാ​ർ​ഡ് ന​ൽ​കാം, എ​ന്നി​ങ്ങ​നെ പ​റ​ഞ്ഞ് ല​ത​യെ വി​ശ്വ​സി​പ്പിക്കുകയായിരുന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ ര​ണ്ടു ത​വ​ണ ഒ​ടി​പി ന​മ്പ​ർ വ​രു​മെ​ന്നും അ​തു പ​റ​ഞ്ഞു​ത​ര​ണ​മെ​ന്നും സംഘം പ​റ​ഞ്ഞു.
 
ഇ​ത് വി​ശ്വ​സി​ച്ച ഡോ ​ല​ത ഒ​ടി​പി ന​മ്പ​ർ പ​റ​ഞ്ഞു​കൊ​ടു​ത്തു. ഈ ​വി​വ​രം ഭ​ർ​ത്താ​വി​നോ​ടു പോ​ലും പ​റ​യ​രു​തെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കി​യാ​ണ് വി​ളി​ച്ച​യാ​ൾ ഫോ​ണ്‍ ക​ട്ട് ചെ​യ്ത​ത്. ഉ​ട​ൻ​ത​ന്നെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ര​ണ്ടു​ത​വ​ണ​ക​ളാ​യി 1,92,499 രൂ​പ പി​ൻ​വ​ലി​ച്ച​താ​യി സ​ന്ദേ​ശ​വു​മെ​ത്തി. 
 
ല​ത​യു​ടെ ഭ​ർ​ത്താ​വ് വാ​ട്‌​സ്ആ​​പ്പ് സ​ന്ദേ​ശ​മെ​ത്തി​യ ന​മ്പ​റി​ൽ തി​രി​ച്ചു​വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല. ബാ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണു ക​ബ​ളി​ക്ക​പ്പെ​ട്ടു​വെ​ന്നു മനസിലാകുന്ന​ത്. ഡോ ​ല​ത​യു​ടെ പ​രാ​തി​യി​ൽ ഐ​ടി ആ​ക്റ്റ് 66 ബി ​പ്ര​കാ​രം ക​ള​മ​ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

അടുത്ത ലേഖനം
Show comments