Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഒരു കാരണവശാലും അയാൾ എന്നെ വിളിക്കാൻ പാടില്ല’- ധ്യാൻ ശ്രീനിവാസിനോട് നയൻ‌താര !

‘ഒരു കാരണവശാലും അയാൾ എന്നെ വിളിക്കാൻ പാടില്ല’- ധ്യാൻ ശ്രീനിവാസിനോട് നയൻ‌താര !
, വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (12:25 IST)
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ‘യിൽ നയൻ‌താര ആണ് നായിക. നിവിൻ പോളി നായകനും. കഥ പറയാൻ ചെന്ന ദിവസം തന്നെ താരം ഡേറ്റ് നൽകുകയായിരുന്നു. എന്നാൽ, ഒരു നിബന്ധന മാത്രമേ നടി ധ്യാനിനു മുന്നിൽ വെച്ചിരുന്നുള്ളു. 
 
‘സിനിമയുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിർമാതാവ് തന്നെ ഒരിക്കലും വിളിക്കാൻ പാടില്ല. നമ്പർ നൽകരുത്’ എന്നായിരുന്നു നയൻസ് ധ്യാനിനോട് പറഞ്ഞത്. വൈശാഖ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അതിനാൽ തന്നെ അജുവിന്റെ കൈയ്യിൽ നയൻസിന്റെ നമ്പറില്ല. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ സംസരിക്കവേയാണ് ധ്യാനും അജുവും ഇക്കാര്യം പറഞ്ഞത്.  
 
‘കഥ കേട്ട് ഒരു മണിക്കൂര്‍ കൊണ്ട് നയന്‍താര ഞങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്ന് ആദ്യം വിശ്വസിക്കാനായില്ല. ധ്യാന്‍ പറഞ്ഞത് കൊണ്ട് അവന്‍ അവിടെ പോയോ എന്ന് വരെ ഞാന്‍ ചിന്തിച്ചു. മലയാളത്തില്‍ പോലും ഒരു താരം ഡേറ്റ് തരണമെങ്കില്‍ അതിന്റെതായ സമയക്രമങ്ങളുണ്ട്. അങ്ങനെയുള്ളപ്പോള്‍ തെന്നിന്ത്യയിലെ വലിയ ഒരു സൂപ്പര്‍ താരം ഇത്ര പെട്ടെന്ന് ഡേറ്റ് നല്‍കുമോ? എന്ന് സംശയിച്ചിരുന്നു’.
 
പക്ഷെ ഒരു കാര്യത്തില്‍ താന്‍ നിരാശനാണെന്നും അജു വ്യക്തമാക്കുന്നു, ആദ്യ സിനിമ നയന്‍താരയെ വെച്ച് ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അവരുടെ മൊബൈല്‍ നമ്പര്‍ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല. നിര്‍മ്മാതാവ് തന്നെ വിളിക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ നയന്‍താര ധ്യാനിനെ അറിയിച്ചിരുന്നതാണ് അതിന്റെ കാരണമെന്നും അജു കൂട്ടിച്ചേര്‍ക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷൈലോക്കിന് ശേഷം വൺ, ബോബി - സഞ്ജയ് ടീമിനൊപ്പം മമ്മൂട്ടി !