Webdunia - Bharat's app for daily news and videos

Install App

‘ഇടയനോടൊപ്പം ഒരു ദിവസ’വും രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും വിനയായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

‘ഇടയനോടൊപ്പം ഒരു ദിവസ’വും രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും വിനയായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (14:20 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്‌റ്റഡിയിലെടുത്തേക്കും. ഇതിനായി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പൊലീസ് പഞ്ചാബ് പൊലീസിന്റെ സഹായം തേടും.

ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നുവെന്നും പ്രാര്‍ഥനയുടെ പേരില്‍ നടന്ന പരിപാടിക്കിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈദികര്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് നീക്കം ശക്തമാക്കിയത്.

ഇടയനൊപ്പം ഒരു ദിവസമെന്ന പ്രാര്‍ത്ഥനാ യോഗത്തെ സംബന്ധിച്ച് വൈദികരില്‍ നിന്ന് കിട്ടിയ നിര്‍ണായക മൊഴിയാണ് അറസ്റ്റ് അനിവാര്യമാക്കുന്നത്. മോശം അനുഭവം നേരിടേണ്ടി വന്നതായി കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടിരുന്നുവെന്നും വൈദികര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പുറത്തുവന്ന വൈദികരുടെ മൊഴി:-

'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാര്‍ത്ഥനാ പരിപാടിയ്‌ക്കിടെയാണ് ബിഷപ്പ് കന്യാസ്‌ത്രീകളോട് മോശമായി പെരുമാറിയിരുന്നത്. പ്രാര്‍ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയില്‍ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ഓരോരുത്തരെയും പല സമയങ്ങളിലായിട്ടാണ് വിളിപ്പിച്ചിരുന്നത്.  

ബിഷപ്പില്‍ നിന്നും മോശം പെരുമാറ്റം രൂക്ഷമായതോടെ കന്യാസ്‌ത്രീകള്‍ പരാതിപ്പെട്ടു. ഇതോടെ ഇടയനൊപ്പം ഒരു ദിവസം എന്ന പ്രത്യേക പ്രാര്‍ഥന പരിപാടി അവസാനിപ്പിക്കേണ്ടി വന്നുവെന്നും നാല് വൈദികള്‍ പൊലീസിന് മൊഴി നല്‍കി. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിൽ വൻ കഞ്ചാവ് വേട്ട, നാല് പേരിൽ നിന്നായി പിടികൂടിയത് 120 കിലോ

RBSE 12th Result 2025: Click Here to Check Marks

പ്ലസ് വൺ സ്പോർട്സ് ക്വാട്ട ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് (മേയ് 23) മുതൽ

പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അമ്മയെ അറിയിച്ചു; സംസ്‌കാര ചടങ്ങില്‍ കരഞ്ഞ് പ്രതി

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

അടുത്ത ലേഖനം
Show comments