Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാനൊരുങ്ങി ജലന്തർ രൂപത; സത്യം പുറത്തുവരാൻ എല്ലാവരും പ്രാർത്ഥിക്കണം

ബിഷപ്പിനെതിരായ കേസില്‍ കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാ ദിനമായി ആചരിക്കാനൊരുങ്ങി ജലന്തർ രൂപത; സത്യം പുറത്തുവരാൻ എല്ലാവരും പ്രാർത്ഥിക്കണം
, ഞായര്‍, 7 ഏപ്രില്‍ 2019 (10:15 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമർപ്പിക്കുന്ന ചൊവ്വാഴ്ച ദിവസം പ്രാർത്ഥന ദിനമായി ആചരിക്കുമെന്ന് ജലന്തർ രൂപത. ഇത് സംബന്ധിച്ച് വൈദികർക്കും വിശ്വാസികൾക്കും അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് സന്ദേശമയച്ചു. സത്യം പുറത്തുവരാൻ പ്രാർത്ഥിക്കണമെന്നും ബിഷപ്പ് ആഗ്നാലോ ഗ്രേഷ്യസ് ആഹ്വാനം ചെയ്തു.
 
ബിഷപ്പിനെതിരായ കേസില്‍ കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുമെന്നറിഞ്ഞതോടെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്നലെ എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മാറ്റിവെച്ചിരുന്നു.
 
2017 ജൂണ്‍ 27 നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഡിക്കൽ കോഴയാരോപണം; ബിജെപി നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി