Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ഡി ബി ഐ ബാങ്ക് ഇനി എൽ ഐ സിയുടേത് !

ഐ ഡി ബി ഐ ബാങ്ക് ഇനി എൽ ഐ സിയുടേത് !
, തിങ്കള്‍, 16 ജൂലൈ 2018 (15:39 IST)
ഐ ഡി ബി ഐ ബാങ്കിന്റെ 51ശതമാനം ഓഹരികൾ വാങ്ങാനൊരുങ്ങി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഓഹരികൾ വാങ്ങാനുള്ള നിർദേശത്തിന് അംഗീകാരം നൽകി. ഓഹരികൾ ഏറ്റെടുക്കാൻ നേരത്തെ എൽ ഐ സിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.
 
വലിയ കടബാധ്യതയിൽ കുടുങ്ങി കിടക്കുന്ന ബാങ്കിനെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓഹരികൾ എൽ ഐ സി ഏറ്റെടുക്കുന്നുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗികമായ അംഗീകാരവും സെബിയുടെയും റിസർവ് ബാങ്കിന്റെയും അംഗീകാരങ്ങൾ കൂടി ലഭിച്ചാൽ ഓഹരികൾ കൈമാറും.  
 
പ്രിഫറെൻഷ്യൻ ഷെയറുകൾ എന്ന നിലയിലാണ് ഓഹരികൾ എൽ ഐ സി വാങ്ങുക. എന്നാൽ ഷെയറുകളുടെ തുക അടക്കമുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ ഐ ഡി ബി ഐ ബാങ്കിന്റെ 81 ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കെടുതി: സാഹചര്യങ്ങൾ വിലയിരുത്താൻ സർക്കാർ ഉന്നതതല യോഗം വിളിച്ചു