മനോരമ ന്യൂസിനെതിരെ ജനകീയ ഭക്ഷണശാലയിലെ ജോലിക്കാര്‍. ഭക്ഷണം വാങ്ങാന്‍ വന്നവരോട് ഉപ്പേരി കുറവാണെന്ന് പറഞ്ഞാണ് ഭക്ഷണം നല്‍കിയതെന്ന് ജോലിക്കാര്‍ പറഞ്ഞു. ഇതുവരെ മോശം അഭിപ്രായങ്ങളൊന്നും കേട്ടിട്ടില്ലെന്നും എന്തെങ്കിലും അഭിപ്രായങ്ങള്‍ ആരെങ്കിലും മുന്നോട്ടുവച്ചാല്‍ അത് ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ജീവനക്കാര്‍ പറഞ്ഞു. ജനകീയ ഭക്ഷണശാലയില്‍ നിന്ന് വാങ്ങിയ പൊതിച്ചോറില്‍ ഉപ്പേരിയും കറികളും കുറവാണെന്ന് പറഞ്ഞത് മനോരമ ന്യൂസ് കഴിഞ്ഞ ദിവസം വാര്‍ത്ത ചെയ്തിരുന്നു. ഇതിനെതിരെ ജനകീയ ഭക്ഷണശാലയിലെ തന്നെ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
'ഒരു പെണ്‍കുട്ടിയും പയ്യനും കൂടി മൂന്നര മണിക്കാണ് ഭക്ഷണം വാങ്ങാന്‍ വന്നത്. അവര്‍ ന്യൂസ് ചാനലില്‍ നിന്നാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവര്‍ വന്നപ്പോള്‍ ഭക്ഷണം കഴിഞ്ഞിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഉണ്ണാന്‍ വച്ച ചോറെടുത്താണ് അവര്‍ക്ക് പൊതിഞ്ഞു കൊടുത്തത്. ഉപ്പേരി കുറവായിരിക്കും എന്ന് പറഞ്ഞാണ് കൊടുത്തത്. അവസാനമൊക്കെ ആകുമ്പോള്‍ ഉപ്പേരി കഴിയും. മീന്‍ കറിയും ഒഴിച്ചു കറിയും അച്ചാറും ചോറില്‍ വച്ചിരുന്നു,' ജനകീയ ഭക്ഷണശാലയിലെ ജോലിക്കാരി പറഞ്ഞു.