വീണ്ടും ഞെട്ടിച്ച് ജനാര്‍ദനന്‍; വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കും

Webdunia
ചൊവ്വ, 8 ജൂണ്‍ 2021 (13:10 IST)
ബീഡി തെറുത്ത് സ്വരക്കൂട്ടിയതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മലയാളികളെ ഞെട്ടിച്ച ആളാണ് കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദനന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജനാര്‍ദനന് എല്ലാം. ഒടുവില്‍ 70 കാരനായ ജനാര്‍ദനന്‍ വീണ്ടും ഞെട്ടിച്ചു. കണ്ണൂര്‍ താഴെചൊവ്വയിലുള്ള പതിനാറ് സെന്റ് സ്ഥലത്തെ വീടും സ്ഥലവും പാര്‍ട്ടിക്ക് സംഭാവന നല്‍കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മാതൃഭൂമി ഡോട്‌കോമിനോടാണ് ജനാര്‍ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
സെന്റിന് നാല് ലക്ഷത്തോളം വിലയുള്ള സ്ഥലത്താണ് ജനാര്‍ദനന്‍ ഇപ്പോള്‍ താമസിക്കുന്നത്. ഈ സ്ഥലവും വീടും വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ വീതം രണ്ട് പെണ്‍മക്കള്‍ക്കും രണ്ട് ലക്ഷം ഭാര്യയുടെ അമ്മയ്ക്കും കൊടുക്കാനാണ് ജനാര്‍ദനന്റെ തീരുമാനം. ബാക്കി തുകയെല്ലാം പാര്‍ട്ടിക്ക് നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. 
 
'ഭാര്യയും ഞാനും ജോലി ചെയ്ത് ഉണ്ടാക്കിയതാണ് ഈ വീട്. രണ്ട് പേരും അന്നേ തീരുമാനമെടുത്തിരുന്നു ഈ പതിനാറ് സെന്റിലെ വീടും സ്ഥലവും പാര്‍ട്ടിക്ക് നല്‍കാന്‍. ഞാനാണ് ആദ്യം മരിച്ചതെങ്കില്‍ വീട് ഭാര്യയ്ക്കും സ്ഥലം പാര്‍ട്ടിക്കും നല്‍കാനായിരുന്നു തീരുമാനം. പക്ഷെ കഴിഞ്ഞവര്‍ഷം ഭാര്യ മരിച്ചതോടെയാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്,' ജനാര്‍ദനന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments