കുട്ടികൾ പീഡനത്തിനിരയായത് മറച്ചുവച്ചു; ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി അറസ്റ്റിൽ

വെള്ളി, 20 ജൂലൈ 2018 (18:00 IST)
കൊച്ചി: ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനസേവ ശിശുഭവനിൽ അഞ്ച് കുട്ടികൾ പീഡനത്തിനിരയായ സസംഭവം മറച്ചുവച്ചതിനാണ് ഇയാളെ ക്രൈം ബ്രഞ്ച് അറസ്റ്റ് ചെയ്തത്. ജോസ് മവേലിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. 
 
ശിശുഭവനിൽ താമസിക്കെ ഒരു അന്തേവാസി അഞ്ച് കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നു. സംഭവം അറിഞ്ഞിട്ടും ജോസ് മാവേലി പൊലീസിലോ ചൈൽഡ് ലൈനിലോ പരാതി നൽകിയില്ല എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കുട്ടികളെ പീഡനത്തിനിരയാക്കിയ മുൻ അന്തേവാസിയേയും പൊലീസ് ആറസ്റ്റ് ചെയ്തിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കയ്യിൽ കരുതാവുന്ന പണം ഒരു കോടിയാക്കാൻ കേന്ദ്ര സർക്കാരിനു മുന്നിൽ ശുപാർശ