Publish Date: Sat, 04 Dec 2021 (14:52 IST)
Updated Date: Sat, 04 Dec 2021 (14:54 IST)
ജവാദ് ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തെ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക് അടുത്തിട്ടുണ്ട്. ആന്ധ്രാ തീരങ്ങളില്‍ ഇന്നലെ രാത്രിമുതല്‍ മഴയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.