ജയിലിനുള്ളില്‍ ദിലീപിന്റെ അവസ്ഥ എങ്ങനെയെന്ന് വിവരിച്ച് ജയറാം; കൈയിലുണ്ടായിരുന്ന പൊതിയുടെ രഹസ്യവും വെളിപ്പെടുത്തി

ജയിലിനുള്ളില്‍ ദിലീപിന്റെ അവസ്ഥ എങ്ങനെയെന്ന് വിവരിച്ച് ജയറാം; കൈയിലുണ്ടായിരുന്ന പൊതിയുടെ രഹസ്യവും വെളിപ്പെടുത്തി

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (18:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ച് സഹപ്രവര്‍ത്തകനും നടനുമായ ജയറാം.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണെന്നാണ് പുറത്തെത്തിയ ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. “ ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല, അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത് ”- എന്നും ജയറാം പറഞ്ഞു.

തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. കസവു മുണ്ടായിരുന്നു ഓണക്കോടിയായി ജയറാം ദിലീ‍പിന് വാങ്ങി നല്‍കിയത്.

ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ജയിലില്‍ എത്തിയത്. കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഞായറാഴ്‌ച  ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അടുത്ത ലേഖനം
Show comments