Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി, പിന്നെ കണ്ടത് വാളയാര്‍ ടോള്‍ ബൂത്ത് കടക്കുന്നത്

JCB stopped at Viyakurisshi near mannarkad in Palakkad district went missing

കെ ആര്‍ അനൂപ്

, വെള്ളി, 24 നവം‌ബര്‍ 2023 (11:44 IST)
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിന് സമീപം വിയക്കുറിശ്ശിയില്‍ നിര്‍ത്തിയിട്ട ജെസിബി മോഷണം പോയി. തെങ്കര സ്വദേശി അബുവിന്റെ ജെസിബി ആണിത്. പുലര്‍ച്ചയോടെ ഈ ജെസിബി വാളയാര്‍ ട്രോള്‍ ബൂത്ത് കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി.
 
ജെസിബി ഓപ്പറേറ്റര്‍മാര്‍ താമസിക്കുന്ന വിയക്കുറിശ്ശിയില്‍ തന്നെയായിരുന്നു ജെസിബി നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ രാവിലെ നോക്കിയപ്പോള്‍ ജെസിബി കാണാനില്ലെന്ന് ഓപ്പറേറ്റര്‍മാര്‍ക്ക് മനസ്സിലായി. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 
ഉടമയും സുഹൃത്തുക്കളും പലവഴിക്ക് അന്വേഷണം നടത്തി. അതിനിടയാണ് ജെസിബി വാളയാര്‍ ടോള്‍ ബൂത്ത് കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. തമിഴ്‌നാട്ടിലേക്ക് കടത്തിയതാകാനാണ് സാധ്യത. മണ്ണാര്‍ക്കാട് പോലീസ് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി അപശകുനമെന്ന പരാമര്‍ശം, രാഹുലിന് തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്