ജസ്നയെ തേടി അന്വേഷണ സംഘം കുടകിൽ

Webdunia
ചൊവ്വ, 24 ജൂലൈ 2018 (14:17 IST)
മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ തേടി അന്വേഷണ സംഘം കർണാടകയിലെ കുടകിൽ. ജസ്നക്ക് മറ്റൊരു ഫോണുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതിനാൽ സംശയാസ്പദമായി കണ്ടെത്തിയ ചില ഫോൺകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് കുടകിൽ അന്വേഷണം നടത്താൻ പൊലീസ് സംഘം തീരുമാനിച്ചത്.
 
പത്തനംതിട്ട ഷാഡോ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷനം നടക്കുന്നത്. കുടക് മടിക്കേരി എന്നിവിടങ്ങളിലായി 15 ഓളം വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം തുടരുകയാണ്. 
 
കയ്യിലുണ്ടയിരുന്ന ഫോൺ വീട്ടിൽ വച്ചാണ് ജസ്ന പോയത്. എന്നാൽ ആരുമറിയതെ ജസ്നക്ക് മറ്റൊരു സ്മാട്ട്ഫോൺ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷനത്തിൽ ലഭിച്ച സൂചന. ഇതോടെയാണ് ഫോണുമായി കേന്ദ്രീകരിച്ച അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. 30ലധികം ടവറുകളിൽ നിന്നും 100 ലധികം സംശയാസ്പദമായ ഫോൺ കോളുകൾ ശേഖരിച്ചാണ് ഇപ്പോൽ അന്വേഷണം നടക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

കീം പ്രവേശനം: റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾ ബാങ്ക് വിവരങ്ങൾ സമർപ്പിക്കണം

സ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ച ലംഘന കേസില്‍ കോടതി തിങ്കളാഴ്ച അന്തിമ വിധി പറയും

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

അടുത്ത ലേഖനം
Show comments