Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൾക്കൂട്ട കൊലപാതകം തടയാൻ നിയമം: കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു

ആൾക്കൂട്ട കൊലപാതകം തടയാൻ നിയമം: കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു
, തിങ്കള്‍, 23 ജൂലൈ 2018 (19:14 IST)
ഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന ആക്കൂട്ട അക്രമങ്ങൾ തടയുന്നതിന് പ്രത്യേക നിയമ നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.  ഇതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ സർക്കാർ നിയോഗിച്ചു. സമിതി നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. 
 
രാജസ്ഥാനിലെ ആൾവാറിൽ പശുവിനെ കടത്തി എന്നാരോപിച്ച് ആൾകൂട്ടം യുവാവിനെ കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സംഭവത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിനെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
 
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ദിനപ്രതിയെന്നോണം ആൾകൂട്ട അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കുട്ടികളെ തട്ടികൊണ്ടു പൊകാൻ ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദെശിലെ സിങ്ക്രോളിയിൽ യുവതിയെ ആൾകൂട്ടം കൊലപ്പെടുത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ സ്മാർട്ട്ഫൊൺ വിപണി കയ്യടക്കി ഷവോമി