Webdunia - Bharat's app for daily news and videos

Install App

ജൂവലറി ജീവനക്കാരെ ആക്രമിച്ചു സ്വർണ്ണവും വജ്രവും കവർന്ന നാലംഗ സംഘം പിടിയിൽ

എ കെ ജെ അയ്യർ
ഞായര്‍, 9 ജൂണ്‍ 2024 (18:29 IST)
കൊല്ലം: ജൂവലറി ജീവനക്കാരെ ആക്രമിച്ചു സ്വർണ്ണവും വജ്രവും കവർന്ന നാലംഗ സംഘം പിടിയിലായി. തൃശൂരിലെ ഒരു ജൂവലറിയിൽ മാനേജരെ ഫോണിലൂടെ വിളിച്ചു സ്വർണ്ണ ഉരുപ്പടികളും വജ്രാഭരണങ്ങളും വേണം എന്നറിയിച്ചു വിളിച്ചുവരുത്തിയാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചു ഉരുപ്പടികളും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ഷഹനാസ് (25), നാദിർഷ (25), മൻസൂർ (23), ഷുഹൈബ് (22) എന്നീ നാലംഗ സംഘമാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഹോട്ടലിൽ വച്ച് അക്രമി സംഘം വജ്രങ്ങളും  തട്ടിയെടുത്തത്.
 
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു സംഘം ഹോട്ടലിലേക്ക് ജൂവലറി മാനേജർ സുരേഷിനെയും കൂട്ടരെയും വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയും ആറര ലക്ഷം രൂപ വില വരുന്ന രണ്ടു വജ്രക്കല്ലുകൾ തട്ടിയെടുത്തത്. ഇതിനൊപ്പം സുരേഷിൻറെ സുഹൃത്ത് ധരിച്ചിരുന്ന മൂന്നു പവന്റെ സ്വർണ്ണ മാലയും മൊബൈൽ ഫോണുകളുമാണ് സംഘം കവർന്നത്. സുരേഷിന്റെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

Nepal Protests: നേപ്പാള്‍ സ്ഥിതിഗതികള്‍ വഷളാകുന്നു; പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments