Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരപരാധിയെന്ന് ആവർത്തിച്ച് അമീറുൾ; ജിഷാ വധക്കേസിൽ ശിക്ഷാവിധി നാളെ - പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി

നിരപരാധിയെന്ന് ആവർത്തിച്ച് അമീറുൾ; ജിഷാ വധക്കേസിൽ ശിക്ഷാവിധി നാളെ - പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി

നിരപരാധിയെന്ന് ആവർത്തിച്ച് അമീറുൾ; ജിഷാ വധക്കേസിൽ ശിക്ഷാവിധി നാളെ - പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി
കൊച്ചി , ബുധന്‍, 13 ഡിസം‌ബര്‍ 2017 (14:26 IST)
ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി അസാം സ്വദേശി മുഹമ്മദ് അമീറുൾ ഇസ്ളാമിന്റെ ശിക്ഷ നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കും. പ്രതിക്കു നൽകേണ്ട ശിക്ഷ സംബന്ധിച്ച് വാദി, പ്രതിഭാഗം വാദങ്ങൾ പൂർത്തിയായി.

ശിക്ഷ സംബന്ധിച്ച അന്തിമവാദം കോടതിയില്‍ പൂര്‍ത്തിയായി. ശിക്ഷാ വിധിയുടെ വാദത്തിനിടെ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. അതേസമയം, ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീറുൾ കോടതിയെ അറിയിച്ചു.

അമീറുളില്‍ നിന്നും കോടതി ചിലകാര്യങ്ങൾ നേരിട്ടു ചോദിച്ചറിഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ അമീറുള്‍ ജിഷയെ അറിയില്ലെന്നും കേസിനുപിന്നിൽ ഭരണകൂട താൽപര്യമാണെന്നും വ്യക്തമാക്കി. ചില താല്‍പര്യങ്ങള്‍ക്കനുസരിച്ച് പൊലീസ് പ്രവർത്തിച്ചു. മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അമീറുൽ കോടതിയോട് ആവശ്യപ്പെട്ടു.

2016 ഏപ്രിൽ 28 നാണ് പെരുമ്പാവൂർ കുറുപ്പുംപടി വട്ടോളിപ്പടി പെരിയാർവാലി കനാൽബണ്ട് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. ജൂൺ 16ന് പ്രത്യേക അന്വേഷണ സംഘം അമീറുളിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമർശകരോട് പാർവതിക്ക് പറയാനുള്ളത്