ഇഷ്ടമുള്ളത് പറഞ്ഞോളൂ, ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമേ അറിയൂ; ജിഷയുടെ അമ്മ പ്രതികരിക്കുന്നു
വിമർശകർക്ക് മറുപടിയുമായി ജിഷയുടെ അമ്മ
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. കിധി കേൾക്കാൻ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും എത്തിയിരുന്നു. നെറ്റിയിൽ പൊട്ട് തൊട്ടെത്തിയ രാജേശ്വരി പക്ഷേ പലരുടെയും ആക്ഷേപങ്ങൾക്ക് പാത്രമായിരുന്നു.
മകൾ കൊല്ലപ്പെട്ടതിന്റെ വകയിൽ സർക്കാരിൽ നിന്നും ലഭിച്ച നഷ്ടപരിഹാര തുക ഉപയോഗിച്ച് ലാവിഷായ ജീവിതമാണ് രാജേശ്വരി ഇപ്പോൾ നയിക്കുന്നതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് രാജേശ്വരി ഇപ്പോൾ.
'ജിഷയെ ക്രൂരമായി കൊലപ്പെടുത്തി. മരിച്ചു കിടക്കുന്ന അവളുടെ മുഖം ഓർക്കാൻ കഴിയില്ല. ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പല വീടികളിലും ജോലി ചെയ്ത് നടന്നു. കഷ്ടപ്പാടിനിടയില്‍ എന്റെ രൂപത്തെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. ഒരിക്കലും.'
അവൾ പോയതിനു ശേഷം പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയാണ് എപ്പോഴും. അതൊക്കെ കൊണ്ടായിരിക്കും മാറ്റം തോന്നിയത്. ഞാന്‍ പൊട്ട് തൊട്ട് വന്നതാണ് ആളുകള്‍ക്ക് എന്റെ മാറ്റമായി തോന്നിയതെങ്കില്‍ അത് മൂകാംമ്പികയിലെ പ്രസാദമായിരുന്നു. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളത് പോലെ പറയട്ടെ. ഞാന്‍ അനുഭവിക്കുന്ന വേദന എനിക്ക് മാത്രമറിയാം.' - രാജേശ്വരി പറയുന്നു.