Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോംവര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ അദ്ധ്യാപികയ്ക്ക് പണിയായി

ഹോംവര്‍ക്ക് ചെയ്യാത്ത എട്ടാം ക്‌ളാസ്സുകാരിക്ക് ശിക്ഷ 500 സിറ്റപ്പ് ; പ്രധാനദ്ധ്യാപിക അറസ്റ്റില്‍

ഹോംവര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ അദ്ധ്യാപികയ്ക്ക് പണിയായി
കോഹ്‌ലാപ്പൂര്‍ , ശനി, 16 ഡിസം‌ബര്‍ 2017 (13:45 IST)
ഹോംവര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെ 500 സിറ്റപ്പുകള്‍ എടുപ്പിച്ച സ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍. ദീവാലി അവധിക്ക് ചെയ്യാന്‍ കൊടുത്ത ഹിന്ദി ഹോംവര്‍ക്ക് പ്രൊജക്ട് ചെയ്തില്ലെന്ന കുറ്റത്തിനാണ് ഇത്രയും വലിയ ശിക്ഷ നല്‍കിയത്.
 
കോലാപ്പൂരിലെ ചന്ദാഗഡ് താലൂക്കിലെ കാനുര്‍ ബുദ്രൂക്ക് ഗ്രാമത്തിലെ ഹയര്‍സെക്കണ്ടറി സ്‌കൂളായ ഭാവനേശ്വരി സന്ദേശ് വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപിക അശ്വിനി ദേവനാണ് പിടിയിലായത്. നവംബര്‍ 24 ന് ഇവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രൊജക്ടുകള്‍ ശേഖരിച്ചപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും മറ്റ് ആറുപേരും ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. 
 
തുടര്‍ന്ന് കുട്ടികളോട് 500 തവണ സിറ്റപ്പ് ചെയ്‌തോളാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 300 എണ്ണം ചെയ്യാനേ പെണ്‍കുട്ടിക്ക് കഴിഞ്ഞുള്ളൂ. പിന്നീട് വലതുകാലിന് വേദനയും ശാരീരികാസ്വാസ്ഥ്യവും തോന്നിയ പെണ്‍കുട്ടിയെ ഛത്രപതി പ്രമീളാ രാജേ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ ചുമതലയേറ്റ ചടങ്ങില്‍ സോണിയ അസ്വസ്ഥയായി; പ്രസംഗിക്കാതെ നിന്നത് നാല് മിനിട്ടോളം