Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീറുലിനെ അറിയില്ല, ആദ്യമായി കാണുകയാണെന്ന് ജിഷയുടെ സഹോദരിയും അമ്മയും; പ്രതിയെ തിരിച്ചറിയാൻ ഇരുവർക്കുമായില്ല

ജിഷയുടെ കൊലപാതകിയെ തിരിച്ചറിയാൻ ജിഷയുടെ അമ്മ രാജേശ്വരിയ്ക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. അമീറുലിനെ അറിയില്ലെന്നും ആദ്യമായി കാണുകയാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. പെരുമ്പാവൂർ പൊലീസ് ക്ലബിൽ നടന

അമീറുലിനെ അറിയില്ല, ആദ്യമായി കാണുകയാണെന്ന് ജിഷയുടെ സഹോദരിയും അമ്മയും;   പ്രതിയെ തിരിച്ചറിയാൻ ഇരുവർക്കുമായില്ല
പെരുമ്പാവൂർ , ചൊവ്വ, 28 ജൂണ്‍ 2016 (13:57 IST)
ജിഷയുടെ കൊലപാതകിയെ തിരിച്ചറിയാൻ ജിഷയുടെ അമ്മ രാജേശ്വരിയ്ക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. അമീറുലിനെ അറിയില്ലെന്നും ആദ്യമായി കാണുകയാണെന്നും രാജേശ്വരി പൊലീസിനോട് പറഞ്ഞു. പെരുമ്പാവൂർ പൊലീസ് ക്ലബിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് രാജേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.
 
ജിഷയുടെ വീട് പണിയ്ക്ക് അമീറുൽ ഉണ്ടായിരുന്നുവെന്ന കാര്യം പ്രതി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു. ജിഷയുമായി പരിചയം ഉണ്ടാകുന്നത് ഇതിലൂടെയാണെന്നും പ്രതി മൊഴി നൽകിയിരുന്നു. എന്നാൽ അമീറുല് വീട് പണിയ്ക്ക് എത്തിയിട്ടുണ്ടെങ്കിൽ ജിഷയുടെ അമ്മയ്ക്ക് ഇയാളെ തിരിച്ചറിയാൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്.
 
അതേസമയം, പ്രതിയെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ജിഷയെ കൊലചയ്യാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിരുന്നു. ഇത് കൂടുതൽ ഉറപ്പിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജിഷയുടെ വീടിനടുത്തുള്ള പറമ്പിൽ നിന്നുമാണ് പൊലീസിന് ആയുധം ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയെ വെല്ലുന്ന കൊലപാതക കേസില്‍ തത്തയില്‍ നിന്നു മൊഴിയെടുക്കുന്നു