Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊലനടന്ന സമയത്ത് ജിഷയെ കാണാൻ എത്തിയവരിൽ കൊലയാളിയും ഉണ്ടായിരുന്നോ? സംശയം തോന്നിയ നാട്ടുകാർ ചിത്രം മൊബൈലിൽ പകർത്തിയിരുന്നു

ജിഷ കൊല്ലപ്പെടുമ്പോൾ പരിസരപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ജിഷയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ചിരുന്ന അയൽവാസികൾ മഴ വന്നതോടെ തിരികെ പോയി. പിന്നീട് ആരും ഒന്നുമറിഞ്ഞില്ല. മഴയത്ത് ഒരു ശബ്ദവും കേട്ടില്ല. രാത്രി വീട്ടിൽ തിരിച്ചത്തിയ രാജേശ്വരിയും അ

ജിഷ
പെരുമ്പാവൂർ , വെള്ളി, 17 ജൂണ്‍ 2016 (11:02 IST)
ജിഷ കൊല്ലപ്പെടുമ്പോൾ പരിസരപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. ജിഷയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ചിരുന്ന അയൽവാസികൾ മഴ വന്നതോടെ തിരികെ പോയി. പിന്നീട് ആരും ഒന്നുമറിഞ്ഞില്ല. മഴയത്ത് ഒരു ശബ്ദവും കേട്ടില്ല. രാത്രി വീട്ടിൽ തിരിച്ചത്തിയ രാജേശ്വരിയും അയൽവാസി വർഗീസുമാണ് ജിഷയുടെ മൃതദേഹം ആദ്യം കാണുന്നത്.
 
ചോരയിൽ കുളിച്ച് കിടക്കുന്ന ജിഷയെ കണ്ട ഇയാൾ പഞ്ചായത്ത്‌ മെമ്പറേയും പ്രസിഡന്റിനേയും വിവരമറിയിച്ചു. അവര്‍ ഉടന്‍ സ്‌ഥലത്തെത്തി കുറുപ്പംപടി പോലീസിനെ വിവരം അറിയിച്ചു. അരമണിക്കൂറിനകം പോലീസ്‌ സംഭവസ്‌ഥലത്തെത്തി. മണിക്കൂറുകൾക്കിടയിൽ വീടിനരുകിൽ ആളുകാൾ നിറഞ്ഞു. അക്കൂട്ടത്തിൽ അപരിചിതനും ഉണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ ഇയാളുടെ ചിത്രം മൊബൈലിൽ പകര്‍ത്തി. കൊലയാളി ആയിരുന്നോ ഇയാൾ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
 
പ്രതിയായ അമീറുൽ ഇസ്ലാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് പ്രതിയെ കസ്റ്റ്ഡിയിൽ വിട്ടുനൽകാൻ ആവശ്യപ്പെടും.  തിരിച്ചറിയല്‍ പരേഡ് ആവശ്യമായതിനാല്‍ പ്രതിയെ മാധ്യമങ്ങളെ കാണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിടികൂടിയ സമയത്ത് വാഹനത്തില്‍വച്ച് അമീറുല്‍ പൊലീസിനെ ആക്രമിച്ചു; കാഞ്ചീപുരത്ത് എത്തിയ പൊലീസ് പ്രതിയെ പിടികൂടിയത് സിനിമ സ്‌റ്റൈലില്‍