Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീറുലിന് ഏറെയിഷ്‌ടം സ്‌ത്രീകളോടല്ല; തേളുകളോടായിരുന്നു പ്രേമം‍, തികഞ്ഞ അഭ്യാസിയെപ്പോലെ തേളിനെ ഉപയോഗിച്ച് പ്രകടനം നടത്തിയിരുന്നതായി സമീപവാസികള്‍

അമീറുലിനെ അറിയാമെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി

അമീറുലിന് ഏറെയിഷ്‌ടം സ്‌ത്രീകളോടല്ല; തേളുകളോടായിരുന്നു പ്രേമം‍, തികഞ്ഞ അഭ്യാസിയെപ്പോലെ തേളിനെ ഉപയോഗിച്ച് പ്രകടനം നടത്തിയിരുന്നതായി സമീപവാസികള്‍
കൊച്ചി , വെള്ളി, 1 ജൂലൈ 2016 (17:56 IST)
ജിഷ വധക്കേസില്‍ പിടിയിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് തേളുകളോട് കമ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കുറുപ്പം പടിയില്‍ ഹോട്ടല്‍ നടത്തുന്നയാളാണ് വിചിത്രമായ ഈ കാര്യം വ്യക്തമാക്കിയത്. ഹോട്ടലിന് മുന്നില്‍ നിന്ന് ഒരിക്കല്‍ അമീറുല്‍ തേളുകളെ പിടികൂടിയിരുന്നതായും ഇയാള്‍ വ്യക്തമാക്കി.

ഹോട്ടലിന് മുന്നില്‍ വച്ച് പിടികൂടിയ തേളിനെ ഒരിക്കല്‍ അമീറുല്‍ സ്വന്തം മുഖത്തും ശരീരത്തും വെച്ച് പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും കാണിച്ചിരുന്നു. തികഞ്ഞ അഭ്യാസിയെപ്പോലെയാണ് തേളിനെ ഉപയോഗിച്ച് പ്രകടനം നടത്തിയതെന്നും ഹോട്ടല്‍ ഉടമ വ്യക്തമാക്കി. എന്നാല്‍ ഈ കാര്യം പൊലീസിനോട് വെളിപ്പെടുത്താന്‍ ഇയാ തയാറായില്ല.

അതേസമയം, അമീറുലിനെ അറിയാമെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. അമീറുല്‍ പതിവായി മദ്യം വാങ്ങാന്‍ എത്തുന്നത് കാണാറുണ്ടെന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി കടകളില്‍ എത്താറുണ്ടായിരുന്നുവെന്നും പ്രദേശത്തെ കടയുടമകള്‍ വ്യക്തമാക്കി. മംഗളം ദിനപത്രത്തോടാണ് പ്രദേശവാസികള്‍ ഈ കാര്യം പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടിക്കൊണ്ടു പോകലുകളുടെ കാര്യത്തില്‍ ഇന്ത്യ രണ്ടാമത്; ലൈംഗിക അതിക്രമങ്ങളും കൊലപാതക പരമ്പരകളും ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു