Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമീറുലിന്റെ സുഹൃത്ത് അനറുൽ അസമിൽനിന്ന് രക്ഷപ്പെട്ടു; കേരളത്തിലേക്കാണ് പോയതെന്ന് കുടുംബം, രക്ഷപ്പെട്ടത് പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെ

അമീറുലിന്റെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അനറുലിന്റെ വീട്

അമീറുലിന്റെ സുഹൃത്ത് അനറുൽ അസമിൽനിന്ന് രക്ഷപ്പെട്ടു; കേരളത്തിലേക്കാണ് പോയതെന്ന് കുടുംബം, രക്ഷപ്പെട്ടത് പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെ
നൗഗാവ് , തിങ്കള്‍, 20 ജൂണ്‍ 2016 (14:06 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറുൽ ഇസ്‍ലാമിന്റെ സുഹൃത്ത് അനാറുള്‍ ഇസ്‍ലാം അസമിൽനിന്ന് രക്ഷപ്പെട്ടു. പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിനു പിന്നാലെയാണ് ഇയാൾ കടന്നുകളഞ്ഞത്. അതേസമയം, കേരളത്തിലേക്കാണ് അനാർ പോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ജജോരി പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഞായറാഴ്ച അനറുലിനെ കേരള പൊലീസ് ചോദ്യം ചെയ്തിരുന്നു. കൊച്ചി സിറ്റി എസ്.ഐ: ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൊഴിയെടുത്തത്. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു തെളിഞ്ഞാൽ മാത്രം കസ്റ്റഡിയിലെടുത്ത് കേരളത്തിൽ എത്തിക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ അറസ്റ്റിനുമുന്നേ ഇയാൾ ഇവിടെനിന്നു രക്ഷപെടുകയായിരുന്നു.

അമീറുലിന്റെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് അനറുലിന്റെ വീട്. കേരളത്തിലുണ്ടായിരുന്ന അനറുൽ, ജിഷ കൊലപ്പെട്ടതിനു ശേഷം ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി എടുത്തത് അനാറുളിന്റെ വീട്ടിൽ നിന്നെന്ന് അമീറുൽ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കത്തിയെടുത്തത് സുഹൃത്ത് അറിഞ്ഞിട്ടില്ലെന്നും പ്രതി പൊലീസിന് മൊഴി നൽകി. സംഭവദിവസം മദ്യം വാങ്ങിയത് ജിഷയുടെ വീടിന് അടുത്ത് നിന്നാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാകാം അനാറുള്‍ ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്.

അമീറുൽ ഇസ്‌ലാമും അനാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

ജിഷയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സുഹൃത്ത് അനാറിന്റെ വാക്കുകളാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
സംഭവം നടന്ന ദിവസം രണ്ടു തവണയായി അമീറുൽ മദ്യപിച്ചിരുന്നു. പെരുമ്പാവൂരിലെ ഒരു മദ്യഷോപ്പില്‍ നിന്നാണ് രണ്ടാമത് മദ്യപിക്കാനുള്ള മദ്യം വാങ്ങിയത്. ഈ മദ്യം കഴിക്കാന്‍ നേരം അനാര്‍ കൂടെയുണ്ടായിരുന്നു. കുളിക്കടവിൽ ഉണ്ടായ സംഭവങ്ങൾ അനാര്‍ പറഞ്ഞതോടെ അമീറുലിനെ പ്രകോപിതനാക്കുകയായിരുന്നു. തുടര്‍ന്നാണ് ജിഷയുടെ വീട്ടിലേക്ക് അമീറുല്‍ പോയത്.

ഈ സാഹചര്യത്തില്‍ ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുഹൃത്ത് അനാറിന് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തിന് ഇയാളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷയെ കൊല്ലാൻ ഉപയോഗിച്ച കത്തി സുഹൃത്തിന്റേതെന്ന് അമീറുൽ