സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമോ ?; ജിഷ്‌ണുവിന്റെ അമ്മയെ ഐസിയുവിലേക്ക് മാറ്റി - മഹിജയുടെ ആരോഗ്യനില മോശം
ജിഷ്‌ണുവിന്റെ അമ്മയെ ഐസിയുവിലേക്ക് മാറ്റി - മഹിജയുടെ ആരോഗ്യനില മോശം
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരത്തെ തുടര്‍ന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐസിയുവിലേക്ക് മാറ്റി. ആറു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.
നിരാഹാര സമരം കൂടുതല്‍ ശക്തമാക്കിയ മഹിജ ഡ്രിപ്പ് സ്വീകരിക്കില്ലന്ന് അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മഹിജക്ക് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കിയിരുന്നു. ജലപാനമില്ലാത്ത നിരാഹാര സമരം തുടർന്നാൽ അത് ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി.
മഹിജ ഭക്ഷണം കഴിക്കുന്നുവെന്ന് വ്യാജ പ്രതികരണം നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിജയുടെ തീരുമാനം. ജിഷ്ണുവിന്റെ കേസ് സംബന്ധിച്ച് പത്രപരസ്യം നല്‍കിയതും കടുത്ത തീരുമാനത്തിലേക്ക് മഹിജയെ നയിച്ചു.
ഇതിനിടെ കോഴിക്കോട് നാദാപുരത്തെ വീട്ടിൽ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സോഹദരി അവിഷ്ണയുടെ
ആരോഗ്യനിലയും മോശമായി. ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാരം തുടരുമെന്ന് അവിഷ്ണ വ്യക്തമാക്കി.