Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ്‌ണു കേസില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിയും കാരാട്ട് രംഗത്ത്

സഖ്യകക്ഷികൾ പ്രതിപക്ഷത്തല്ലെന്ന് മനസിലാക്കണം: പ്രകാശ് കാരാട്ട്

ജിഷ്‌ണു കേസില്‍ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കിയും കാരാട്ട് രംഗത്ത്
ന്യൂ​ഡ​ൽ​ഹി , ശനി, 8 ഏപ്രില്‍ 2017 (17:42 IST)
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണ നല്‍കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

ജിഷ്ണു കേസില്‍ സര്‍ക്കാരിന്റേത് ഉചിതമായ നടപടിയാണ്. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. ഡി​ജി​പി​യെ മാ​റ്റു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ല​ല്ലെ​ന്നും കാ​രാ​ട്ട് പ​റ​ഞ്ഞു.

പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസിലാക്കണം. സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്നതു സർക്കാരാണ്. ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും കാരാട്ട് വ്യക്തമാക്കി.

ജിഷ്ണു കേസില്‍ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകും, രാഹുൽ ഗാന്ധി പ്രസിഡന്റ് ആകും: എ കെ ആന്റണി