ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസും: മുഖ്യമന്ത്രി
ജിഷ്‌ണു കേസില്‍ ഇമേജ് തകർക്കാൻ ശ്രമം; കെണിയിൽ വീഴില്ല - പിണറായി
ജിഷ്‌ണു പ്രണോയി വിഷയത്തില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും ചെയ്തു. പൊലീസിന്റെ തെറ്റായ നടപടികൾ പ്രചരിപ്പിച്ച് ചിലർ ഒരുക്കുന്ന കെണിയിൽ സർക്കാരിനെ വീഴ്ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസും. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടിയുണ്ടായാൽ നടപടി സ്വീകരിക്കും. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാരും പൊലീസുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജിഷ്‌ണുവിന്റെ കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവും വേഗത്തിലാണ് നടപടി സ്വീകരിച്ചത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. അതിൽ ഇതുവരെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും ഇരിങ്ങാലക്കുടയിൽ വനിതാ പൊലീസ് സ്റ്റേഷൻ
ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി.
മഹിജയ്ക്കെതിരായ പൊലീസ് നടപടിയിൽ സർക്കാരിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന.