കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകും, രാഹുൽ ഗാന്ധി പ്രസിഡന്റ് ആകും: എ കെ ആന്റണി
കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകും: എ കെ ആന്റണി
കോൺഗ്രസിൽ ഉടൻ അഴിച്ചുപണിയുണ്ടാകും. രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുമെന്ന് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. അഴിച്ച് പണിയില്‍ ചെറുപ്പക്കാര്‍ക്കും അവസരം നല്‍കുമെന്നും തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രത്തിൽ മതനിരപേക്ഷ കക്ഷികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുംമെന്നും അദ്ദേഹം പറഞ്ഞു. കുടാതെ അതിനായുള്ള അനൗദ്യോഗിക ചർച്ചകൾ കോൺഗ്രസ് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ എത്തുമെന്ന് പി സി ചാക്കോ മനോരമ ന്യൂസിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിക്ക് മാറിനിൽക്കണമെന്ന് ആഗ്രഹമുണ്ടെന്നും ചാക്കോ പറഞ്ഞു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ചുള്ള വിവരം കൈമാറിയത്.