മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവര്‍ കതകടച്ചാല്‍ അത് അപമാനമാകും; ജിഷ്ണുവിന്‍റെ അമ്മ മഹിജയ്ക്കെതിരെ ആരോപണങ്ങളുമായി എം എം മണി
ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊതുവേദിയിൽ പരിഹസിച്ച് മന്ത്രി എം എം മണി
ചികിത്സയിൽ കഴിയുന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം എം മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് മഹിജ പറഞ്ഞതായും ഈ സ്ഥിതിയില്‍ മുഖ്യമന്ത്രി കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ കതകടച്ചിട്ടാല്‍ അത് വേറെ പണിയാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് മുന്‍പില്‍ കതകടച്ചിട്ടാല്‍ അത് വളരെ അപമാനകരമകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്‍റെയും ബിജെപിയുടെയും കയ്യിലാണ് മഹിജ ഇപ്പോള്‍ ഉള്ളതെന്ന് എം എം മണി പറഞ്ഞു. മലപ്പുറം മുസ്‌ലിയാരങ്ങാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ മഹിജയ്ക്കെതിരെ മന്ത്രി മണി മുൻപും ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. പൊലീസ് ആസ്ഥാനത്ത് മനഃപൂർവ്വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു നേരത്തെ മണിയുടെ ആരോപണം.