Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎമ്മിന് 12 മന്ത്രിമാർ, കെകെ ശൈലജ തുടർന്നേക്കും, അന്തിമതീരുമാനം നാളെ

സിപിഎമ്മിന് 12 മന്ത്രിമാർ,  കെകെ ശൈലജ തുടർന്നേക്കും, അന്തിമതീരുമാനം നാളെ
, ഞായര്‍, 16 മെയ് 2021 (13:42 IST)
സിപിഎമ്മിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. മന്ത്രിമാർ ആരെല്ലാമാണെന്ന കാര്യത്തിൽ നാളെ അന്തിമതീരുമാനമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സിപിഎമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാർട്ടികൾ ഉള്ളതിനാൽ 12 മന്ത്രിമാരാകും സിപിഎമ്മിന് ഉണ്ടാവുക.
 
മന്ത്രിസഭയിൽ പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കും എന്ന റിപ്പോർട്ടും പുറത്തുവരുനുണ്ട്. അല്ലെങ്കിൽ ഒന്നോ രണ്ടോ പേര്‍ തുടരുകയും ബാക്കി പുതുമുഖങ്ങള്‍ വരികയുമായിരിക്കും ഉണ്ടാവുക. കൊവിഡ് തരംഗം രൂക്ഷമായ നിലയിൽ കെകെ ശൈലജ ടീച്ചർ ആരോഗ്യമന്ത്രിയായി തുടരാനാണ് സാധ്യത. മന്ത്രിസഭയിൽ ആരെങ്കിലും തുടരുമെങ്കിൽ അത് ശൈലജ ടീച്ചർ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
 
എ.സി. മൊയ്തീന്‍ മന്ത്രിസഭയിലുണ്ടാകുന്നില്ലെങ്കില്‍ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. വനിതകളിൽ കെകെ ശൈലജ മന്ത്രിയായി തുടരുമെങ്കിൽ വീണാ ജോർജ് സ്പീക്കർ ആയേക്കും. കെകെ ശൈലജ മന്ത്രിയാകുന്നില്ലെങ്കിൽ വീണാ ജോർജിനെ മന്ത്രിസ്ഥാനത്തിനായി പരിഗണിക്കും.
 
കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്. രണ്ടാം വനിതാ മന്ത്രിയായി കാനത്തിൽ ജമീലയ്‌ക്കും സാധ്യതയുണ്ട്. തൃത്താല തിരിച്ചു പിടിച്ച എംബി രാജേഷിനും മന്ത്രിസ്ഥാനം മന്ത്രിസ്ഥാനം ലഭിച്ചേക്കും. കേരളാ കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെടുന്നത്.സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും. ആരെയെല്ലാം മന്ത്രിമാരാക്കണം എന്ന കാര്യത്തിൽ സിപിഐ നേതാക്കളുമായി സിപിഎം ഇന്നും നാളെയുമായി നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം, ജില്ലാ അതിർത്തികൾ അടയ്‌ക്കും: ട്രിപ്പിൾ ലോക്ക്‌ഡൗൺ ഇന്ന് അർദ്ധരാത്രി മുതൽ