പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിശദമായി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന്
കോരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരാജയകാരണം വസ്തുതാപരമായി പരിശോധിക്കും. രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് ഒരു ഘടകമായി. ഏഴാമത്തെ സ്ഥാനാര്‍ഥിയായിട്ടാണ് ജോസ് ടോം വന്നത്. വോട്ട് മറിക്കല്‍ പോലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടാകാം. ബി ജെ പിയുടെ പതിനായിരത്തോള വോട്ടുകളുടെ കുറവ് ശ്രദ്ധേയമാണ്. ബിജെപിയുടെ വോട്ടുകള്‍ എങ്ങോട്ട് പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ വിധി മാനിക്കുന്നു. കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജയവും തോല്‍വികളും അംഗീകരിക്കാനുള്ള മനോഭാവം വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
2943 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.