ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍ തുടങ്ങിവെച്ച വിവാദത്തിനു പിറകേ മുരളീധരനും വിവാദ വെളിപ്പെടുത്തലുകൾ നടത്തിയിരിന്നു. പാര്‍ട്ടിയിയില്‍ സ്വയം പ്രമാണിയാകാന്‍ കെ മുരളീധരന്‍ ശ്രമിക്കുകയാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ കോൺഗ്രസിൽ കലാപത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.
പാര്‍ട്ടിയിലേക്ക് മടങ്ങിയ ശേഷവും കെ കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവൃത്തിയുമാണ്. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും വാഴയ്ക്കന്‍ തുറന്നടിച്ചു. തുടക്കം മുതൽ ഒടുക്കം വരെ കരുണാകരനൊപ്പം നിന്നിട്ടുള്ളത് പത്മജ മാത്രമാണെന്നും ജോസഫ് പറഞ്ഞു.
വിവാദം അവസാനിപ്പിച്ചുവെന്ന് പറഞ്ഞശേഷം കുത്തുവാക്കുകള്‍ പറയുന്നത് ശരിയല്ല. പാര്‍ടിയോട് അല്‍പ്പമെങ്കിലും കൂറുണ്ടാകണമെന്നും വാഴയ്ക്കന്‍ പറഞ്ഞു. ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചായിരുന്നു മുരളീധരൻ രംഗത്തെത്തിയത്. പഴയ ചരിത്രം ചികയാന്‍ നിന്നാല്‍ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.