Webdunia - Bharat's app for daily news and videos

Install App

ജോയിയുടെ കുടുംബത്തിന് 10ലക്ഷം രൂപ കൈമാറി സംസ്ഥാന സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജൂലൈ 2024 (20:31 IST)
ജോയിയുടെ കുടുംബത്തിന് 10ലക്ഷം രൂപ കൈമാറി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കിയത്. മന്ത്രി വി ശിവന്‍കുട്ടിക്കൊപ്പം എംഎല്‍എമാരായ വി ജോയി, സികെ ഹരീന്ദ്രന്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരും ധനസഹായം കൈമാറാന്‍ എത്തിയിരുന്നു. അതേസമയം റെയില്‍വേ ഇതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
 
ശശി തരൂര്‍ ഫേസ്ബുക്കിലൂടെ ജീവിക്കുന്നയാളാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജോയിയെ കാണാതായപ്പോഴും കണ്ടെത്തിയപ്പോഴും ഫേസ്ബുക്കില്‍ രണ്ടുപോസ്റ്റിട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂര്‍ പറയുന്നത്. ഒരു എംപിക്ക് ഇതില്‍ കൂടുതല്‍ എന്തുചെയ്യാനാകുമെന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദര്‍ശിക്കാനോ കണ്ടുകിട്ടിയ ശേഷം ജോയിയുടെ വീട് സന്ദര്‍ശിക്കാനോ എംപി തയ്യാറായില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

16 വയസിന് താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് ഓസ്ട്രേലിയ

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

അടുത്ത ലേഖനം
Show comments