Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുക്കിയ മഴ മുന്നറിയിപ്പ്: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് അഞ്ചുജില്ലകളില്‍

പുതുക്കിയ മഴ മുന്നറിയിപ്പ്: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് അഞ്ചുജില്ലകളില്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 ജൂലൈ 2024 (14:47 IST)
സംസ്ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 
 
കൂടാതെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകമെമ്പാടും വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ തകരാറിലായി; വിമാന സര്‍വീസുകളെയും ബാധിച്ചു