Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌, കേരളത്തിലേക്ക്‌ വരേണ്ട’: മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യവുമായി ജോയ് മാത്യു

ജോയ് മാത്യു വീണ്ടും സൈബര്‍ ലോകത്തേക്ക് തിരിച്ചെത്തി

‘എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌, കേരളത്തിലേക്ക്‌ വരേണ്ട’: മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യവുമായി ജോയ് മാത്യു
കൊച്ചി , ശനി, 4 മാര്‍ച്ച് 2017 (11:28 IST)
ജോയ് മാത്യു വീണ്ടും സൈബര്‍ ലോകത്തേക്ക് തിരിച്ചെത്തി. ഫേസ്‌ബുക്ക് പ്രതികരനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജോയ് മാത്യൂ ഇരുപത്തിനാലു മണിക്കൂറില്‍ ഞാന്‍ തോറ്റു തൊപ്പിയിട്ട് തിരിച്ചു വന്നിരിക്കുന്നു എന്ന പ്രസ്താവനയോടെയാണ് വീണ്ടും ഫേസ്‌ബുക്കില്‍ കുറിപ്പെഴുതിയത്.  പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുന്ദന്‍ ചന്ദ്രാവത്തിനെ കണക്കറ്റ് പരിഹസിച്ചാണ് ജോയ് മാത്യു തന്റെ തിരിച്ചുവരവറിയിച്ചത്.
 
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം: 
 
ഇരുപത്തിനാലു മണിക്കൂറിൽ
ഞാൻ തോറ്റു തൊപ്പിയിട്ട്‌ തിരിച്ചു വന്നിരിക്കുന്നു
രണ്ടു ലക്ഷത്തിൽപ്പരം പേർ-
അതിൽ വിമർശകരുണ്ട്‌
അനുകൂലികളും 
പ്രതികൂലികളുമുണ്ട്‌
തമാശക്കാരുടെ ഒരു പട
തന്നെയുണ്ട്‌ 
കൂടാതെ
കുറച്ച്‌ സ്നേഹ ഭീഷണിക്കാരും
ഇത്രയും പേരെ
നിരാശപ്പെടുത്തിയാൽ
എനിക്ക്‌ ശാപം
കിട്ടുമത്രെ-
അതിനാൽ ഞാൻ തിരിച്ചുവരുന്നു
തിരിച്ചുവരാൻ മറ്റൊരു കാരണം
കൂടിയുണ്ട്‌
കേരളത്തിന്റെ മുഖ്യമന്ത്രി
പിണറായി വിജയന്റെ തലക്ക്‌ 
ഒരു വിഡ്ഡി വിലയിട്ടത്‌ വെറും ഒരു കോടി രൂപ !
കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും
തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും
അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു - 
ഞങ്ങളുടെ അവകാശവുമാണു
അതൊക്കെക്കണ്ട്‌
ഒരു കോടി രൂപാ സഞ്ചിയിലിട്ട്‌ ഇങ്ങോട്ട്‌ വരണ്ട കുണ്ടാ-
മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി- തനിക്ക്‌ 
പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ
ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച്‌ എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത്‌ തനിക്ക്‌ തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക്‌ വെളിവില്ലാത്തവരുടെ ചികിൽസാ ഫണ്ടിലേക്ക്‌‌-
തലയിൽ ആൾതാമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത്‌
അറിഞ്ഞതിൽ
നമുക്കാശ്വസിക്കാം-
പിണറായി വിജയൻ ഒരു പാർട്ടിയുടെ നേതാവായിരിക്കാം 
അതിലുപരി ഞങ്ങൾ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണു
കുറ്റങ്ങളും
കുറവുകളും കണ്ടേക്കാം
പക്ഷെ
ജനങ്ങളുടെ ഭരണകർത്താവിന്റെ
തലക്ക്‌ 
വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല
അതുകൊണ്ട്‌ എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌ ,കേരളത്തിലേക്ക്‌ വരേണ്ടതില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

69 കുഞ്ഞുങ്ങളെ പ്രസ‌വിച്ച യുവതി മരിച്ചു