Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

വേതന വര്‍ധനവ് നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ നിലപാട്

Ration Shop

രേണുക വേണു

, തിങ്കള്‍, 27 ജനുവരി 2025 (08:41 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റേഷന്‍ വ്യാപാരികളുടെ പ്രതിഷേധം. പതിനായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ കടയടച്ച് സമരം ചെയ്യാനാണ് സാധ്യത. 
 
വേതന വര്‍ധനവ് നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. നേരത്തെ മന്ത്രി ജി.ആര്‍.അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതനായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. 
 
വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി