Webdunia - Bharat's app for daily news and videos

Install App

കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു

ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനു ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്

രേണുക വേണു
വെള്ളി, 16 ഓഗസ്റ്റ് 2024 (09:19 IST)
കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ സമരം ആരംഭിച്ചു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച പണിമുടക്കി സമരംയ ചെയ്യുമെന്ന് കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്‌കരിച്ചുമാണ് സമരം പുരോഗമിക്കുന്നത്. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി സംഭവത്തെ തുടര്‍ന്നാണ് കേരളത്തില്‍ അടക്കം പ്രതിഷേധം ശക്തമായിരിക്കുന്നത്. 
 
ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കുക, ആശുപത്രി ജീവനക്കാര്‍ക്കെതിരായ ആക്രമണം തടയാന്‍ കേന്ദ്രനിയമം കൊണ്ടുവരിക, ആശുപത്രികളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. 
 
ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനു ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്. സൂചനാ പണിമുടക്ക് എന്ന നിലയിലാണ് രാജ്യവ്യാപക സമരം നടത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോബ്‌സ് മാഗസിന്‍ അതിസമ്പന്നരുടെ പട്ടികയില്‍ ഏഴു മലയാളികളും

80 വര്‍ഷം മുമ്പുള്ള ജപ്പാനിലെ അവസ്ഥയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് സമാധാന നോബല്‍ ജേതാക്കളായ ഹിഡാന്‍ക്യോ

റയിൽവേ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം തട്ടിയ കേസിൽ 65 കാരി അറസ്റ്റിൽ

'ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നത്': രത്തന്‍ ടാറ്റയെ കുറിച്ച് രജനീകാന്ത്

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐക്ക് പണി കിട്ടി, സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments