Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ആറ് ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള തുകയ്ക്ക് പുറമെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും

Pinarayi Vijayan

രേണുക വേണു

, വ്യാഴം, 15 ഓഗസ്റ്റ് 2024 (13:10 IST)
വയനാട് വൈത്തിരി താലൂക്കില്‍ വെള്ളരിമല വില്ലേജിലെ മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരുക്കേറ്റവര്‍ക്കും വൈകല്യം സംഭവിച്ചവര്‍ക്കും അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള  ധനസഹായമായ നാല് ലക്ഷം രൂപയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും അനുവദിക്കും.
 
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള തുകയ്ക്ക് പുറമെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കണ്ണുകള്‍, കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നിലവില്‍ എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദനീയമായ തുകയ്ക്ക് പുറമേ 40 മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50,000 രൂപയും 60 ശതമാനത്തിലധികം വൈകല്യമുണ്ടായവര്‍ക്ക് 75,000 രൂപ വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച് ഉത്തരവായത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനു സമീപത്തു നിന്ന് നാല് ലക്ഷം രൂപ കണ്ടെടുത്തു