Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്
കൊച്ചി , വെള്ളി, 3 നവം‌ബര്‍ 2017 (17:46 IST)
കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. ശനിയാഴ്ച സ്ഥാനം ഒഴിയുന്ന ജസ്റ്റിസ്സ് നവനീതി പ്രസാദ് സിംഗിനു പകരമാണ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചത്. നവംബർ ആറിനാണ് അദ്ദേഹം ചുമതലയേൽക്കുക.
 
1956 ൽ ജനിച്ച ജസ്റ്റിസ് ആന്റണി ഡൊമിനിക് മംഗലാപുരത്തെ എസ് ഡി എം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 1986ൽ കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2007 ൽ കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജായി നിയമിതനായി. 2008 ൽ സ്ഥിരം ജഡ്ജായി നിയമിതനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോദിക്കാത്ത ചോദ്യത്തിന് പറയാത്ത ഉത്തരം, അഥവാ നുണയന്റെ 'തേജസ്': തേജസ് പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ്