Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞു, തനിക്കൊന്നും വ്യക്തമാക്കാനില്ല: ജസ്റ്റിസ് ജി ശിവരാജൻ

സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞു: ജസ്റ്റിസ് ജി ശിവരാജൻ

സോളർ കമ്മിഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞു, തനിക്കൊന്നും വ്യക്തമാക്കാനില്ല: ജസ്റ്റിസ് ജി ശിവരാജൻ
കൊച്ചി/തിരുവനന്തപുരം , ബുധന്‍, 11 ഒക്‌ടോബര്‍ 2017 (18:49 IST)
സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച നടപടിയോട് പ്രതികരിച്ച് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജി ശിവരാജൻ.

“ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികളോടു പ്രതികരിക്കാനില്ല. വിഷയവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട് ” - എന്നും ശിവരാജൻ വ്യക്തമാക്കി.

സോളാർ തട്ടിപ്പു കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാനും മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ക്രിമിനൽ കേസുമെടുക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താന്‍ തിരുവഞ്ചൂർ ശ്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് എഡിജിപി കെ പത്മകുമാറിനും ഡിവൈഎസ്പി കെ ഹരികൃഷ്ണനെതിരെയും കേസ് നടപടികളുണ്ടാകും. മുൻ എംഎൽഎമാരായ തമ്പാനൂർ രവി, ബെന്നി ബഹനാൻ ഉമ്മന്‍ചാണ്ടിയുടെ പഴ്സനൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായി കുരുവിള എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണാന്തരം നേത്രദാനം നിര്‍ബന്ധിതമാക്കണം: അല്‍ഫോണ്‍സ് കണ്ണന്താനം