Webdunia - Bharat's app for daily news and videos

Install App

പ്രവാസിയുടെ ഒളിച്ചോടിയ ഭാര്യയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 28 ജൂണ്‍ 2022 (17:54 IST)
ആറ്റിങ്ങൽ: പ്രവാസിയായ ഭർത്താവിനെയും പതിനൊന്നുകാരിയായ മകളെയും ഉപേക്ഷിച്ചു അയൽക്കാരനായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. തോട്ടയ്ക്കാട്ട് ഗുരു മന്ദിരത്തിനടുത്ത് കൃഷ്ണവേണിയിൽ പ്രവാസിയായ റോയ് വാസുദേവന്റെ ഭാര്യ അഷ്ടമി (33), അയൽക്കാരനും കാമുകനുമായി കാറ്റിൽ പുത്തൻവീട്ടിൽ സുബിൻ എന്നിവരാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയിൽ ബാലനീതി നിയമപ്രകാരമാണ് പോലീസ് കേസെടുത്തു ഇരുവരെയും പിടികൂടിയത്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. അഷ്ടമിയെ അട്ടക്കുളങ്ങര അവനിതാ ജയിലിലും സുബിനെ ആറ്റിങ്ങൽ സബ് ജയിലിലും റിമാൻഡ് ചെയ്തു.

ഇരുവരും തമ്മിൽ ഏറെനാളായി അടുപ്പത്തിലായിരുന്നു എന്നാണു പറയുന്നത്. അടുത്ത കാലത്താണ് അഷ്ടമിയുടെ ഭർത്താവ് തോട്ടയ്ക്കാട് സ്വന്തമായി വീടുവച്ചു താമസം തുടങ്ങിയത്. പിന്നീട് ഇയാൾ ദുബായിലേക്ക് പോയി. ഈ സമയത്താണ് മകളെ ഉപേക്ഷിച്ചു വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ എടുത്തുകൊണ്ട് അഷ്ടമി കാമുകനൊപ്പം മുങ്ങിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

അടുത്ത ലേഖനം
Show comments