Publish Date: Wed, 02 Feb 2022 (15:59 IST)
Updated Date: Wed, 02 Feb 2022 (16:01 IST)
കല്ലമ്പലം : മധ്യവയസ്‌കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ടു പതിനഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുല്ലരംകോട് കാവുവിള ലീലാ കോട്ടേജിൽ സർക്കാർ ജീവനക്കാരനായ അജികുമാർ എന്ന തമ്പി (49) യാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടത്. തറയിൽ രക്തം തളം കെട്ടി നിന്നിരുന്നതായും ശരീരത്തിൽ മുറിപ്പാട് കണ്ടതായും നാട്ടുകാരും ബന്ധുക്കളും വെളിപ്പെടുത്തി. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇയാൾ വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. വിരലടയാള വിദഗ്ധർ ഉൾപ്പെട്ട സംഘം തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.