ബാബുവിനെതിരായ വിജിലൻസ് കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു; തേനിയിലെ ഭൂമി ഇടപാടുകള്‍ തേടി ആണ്ടിപ്പെട്ടിയിലേക്ക് വിജിലന്‍സിന്റെ കത്ത്
അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന മുൻമന്ത്രി കെ ബാബുവിനെതിരായ വിജിലൻസ് കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു
അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന മുൻമന്ത്രി കെ ബാബുവിനെതിരായ വിജിലൻസ് കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. പുതിയതായിയുള്ള അന്വേഷണ സംഘത്തില്‍ എറണാകുളം വിജിലൻസ് സെൽ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലടക്കം രണ്ട് ഡിവൈഎസ്പിമാരെയും മൂന്ന് സിഐമാരെയുമാണ് ഉള്‍പ്പെടുത്തിയത്.
ഇവരുടെ കീഴിലുള്ള അഞ്ചു ടീമുകളാണ് ബാബുവിനെതിരായ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബാബുവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പ്രകാരമുളള തമിഴ്‌നാട്ടിലെ ഭൂമിയെക്കുറിച്ച് അറിയുന്നതിനായി വിജിലന്‍സ് ആണ്ടിപ്പെട്ടി കടമലൈകുണ്ട് സബ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി.
തേനിയിലെ 120 ഏക്കര്‍ സ്ഥലത്തിന്റെ ആധാരമായിരിക്കും ഇതെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു. ഇതിലടക്കമാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.