Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെടി ജെലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തേയ്ക്കും എന്ന് റിപ്പോർട്ടുകൾ

കെടി ജെലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തേയ്ക്കും എന്ന് റിപ്പോർട്ടുകൾ
, തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (07:52 IST)
തിരുവനന്തപുരം: മതഗ്രന്ഥങ്ങളുടീ കൈമാറ്റത്തിൽ ഇടപെട്ട സംഭവത്തിൽ മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യംചെയ്തേയ്ക്കും എന്ന് റിപ്പോർട്ടുകൾ. എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസിന്റെ നീക്കം. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ സ്വപ്ന‌ സുരേഷും സംഘവും സ്വർണ കള്ളക്കടത്ത് നടത്തിയോ എന്നത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുക എന്നാണ് വിവരം.
 
അതിനിടെ മന്ത്രിയെ ഇഡി ചോദ്യം ചെയ്തതിൽ വിവാദം കനക്കുകയാണ്. വഴിനീളെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്ക് നടുവിലൂടെയാണ് ഇന്നലെ കെടി ജലീൽ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയത്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വിവിധയിടങ്ങളിൽ പ്രതിപക്ഷ യുവജാന സംഘടനകൾ മന്ത്രിയെ തടഞ്ഞു. കെടി ജെലീൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും എന്നും റിപ്പോർട്ടുകളുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് ചൈനയില്‍ നിന്ന് ഒളിച്ചോടിയ ഗവേഷക; തെളിവുകള്‍ ഉടന്‍ പുറത്തുവിടും