Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ കൊച്ച് എത്ര നാളായി കോൺഗ്രസ് കുപ്പായമിട്ട് നടക്കുന്നു'; ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് ചതിച്ചെന്ന് വെളളാപ്പളളി നടേശൻ

തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ആ കൊച്ച് എത്ര നാളായി കോൺഗ്രസ് കുപ്പായമിട്ട് നടക്കുന്നു'; ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് ചതിച്ചെന്ന് വെളളാപ്പളളി നടേശൻ
, ബുധന്‍, 20 മാര്‍ച്ച് 2019 (12:39 IST)
തോൽക്കുമെന്ന് ഉറപ്പുളള ആലപ്പുഴയിൽ സീറ്റ് നൽകി ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് നേതൃത്വം ചരിച്ചെന്ന് എസ്എൻഡിപി യോഗം സെക്രട്ടറി വെളളാപ്പളളി നടേശൻ. നാളുകളായി കോൺഗ്രസ് കുപ്പായമിട്ട് നടക്കുന്ന ഷാനിക്കു വിജയസാധ്യതയുളള വയനാടോ മറ്റോ നൽകണമായിരുന്നുവെന്നും വെളളാപ്പളളി പറഞ്ഞു. ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ് സന്ദർശിക്കാനെത്തിയപ്പോളായിരുന്നു മാധ്യമങ്ങളോട് വെളളാപ്പളളിയുടെ പ്രതികരണം.
 
ആലപ്പുഴയില്‍ ഇപ്പോള്‍ എതിരായി വന്നത് ആരാണ് ? ഷാനിമോള്‍ ഉസ്മാന്‍. നല്ലതല്ലേ ആ പെണ്ണിനെ കെട്ടിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഉണ്ട്. ആ പെണ്ണിന്റെ മകളെ കെട്ടിക്കാന്‍ പോയപ്പോഴും ഞാന്‍ ഉണ്ട്. ആ പെണ്ണിന്റെ ഭര്‍ത്താവ് ആരാണ് ഉസ്മാന്‍. ഉസ്മാന്റെ അപ്പന്‍ ആരാണ്, ഒരു പാവപ്പെട്ട വീട്ടിലെ, ഞാന്‍ കോണ്‍ടാക്ടര്‍ ആയി നടക്കണ കാലത്ത് പി.ഡബ്ല്യു.ഡി ഇറിഗേഷനിലെ ഒരു ജീപ്പ് ഡ്രൈവാണ്. അയാളുടെ മൂത്തവനാണ് ഇസ്മയില്‍ ആ ഇസ്മയിലിനെ എന്റെ വളര്‍ത്തുപുത്രനെ പോലെ ഞാന്‍ കൊണ്ടുനടന്നതാണ്. എന്നോടും അങ്ങനെ തന്നെയായിരുന്നു. ആ ഇസ്മയിലിന്റെ അനിയനാണ് ഉസ്മാന്‍. ആ ഉസ്മാന്റെ കല്യാണം വന്നപ്പോൾ അന്ന് എന്റെ അടുത്ത് വലിയ കാറൊക്കെ ഉണ്ടായിരുന്നു. എന്റെ കാറിലാണ് ഇവര് രണ്ട് പേരും പോയത്. 
 
ഈ കോണ്‍ഗ്രസില്‍ വനിതാ സംഘത്തിന്റെ അഖിലേന്ത്യാ നേതാവായുള്ള ആ കൊച്ചിനെ കൊണ്ടുപോയി തോല്‍ക്കണ സീറ്റില്‍ ഇട്ടത് ശരിയായോ? ജയിക്കുന്ന സീറ്റ് കൊടുക്കണമായിരുന്നു. യഥാര്‍ത്ഥത്തില്‍ വയനാടാണ് കൊടുക്കേണ്ടിയിരുന്നത്. നല്ല പെരുമാറ്റവും ആരോടും ഒന്ന് കയര്‍ത്ത് സംസാരിക്കുക പോലും ചെയ്യാത്ത ഒരാളാണ് ഷാനിമോള്‍ ഉസ്മാന്‍.ആ കൊച്ച് എത്രനാളായി കോണ്‍ഗ്രസിന്റെ ഖദറും ഇട്ട് നടക്കാന്‍ തുടങ്ങിയിട്ട്? അവര്‍ അഖിലേന്ത്യാ നേതാവല്ലേ, നല്ലൊരു സീറ്റ് കൊടുക്കേണ്ടതല്ലായിരുന്നോ? വനിതകളെന്നും സംവരണമെന്നും പറഞ്ഞ് അവര്‍ക്ക് സീറ്റ് കൊടുക്കണമെന്ന് വാദിക്കുന്ന ഈ കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ട് ഷാനിമോള്‍ക്ക് ജയിക്കുന്ന സീറ്റ് കൊടുത്തില്ല.”- വെള്ളാപ്പള്ളി പറഞ്ഞു.
 
തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിക്ക് കനത്ത തിരിച്ചടി; അരുണാചലിൽ 25 നേതാക്കൾ പാർട്ടി വിട്ടു, സീറ്റു നിഷേധിച്ചതിൽ പ്രതിഷേധം