Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വവർഗ പങ്കാളിക്കൊപ്പം ഭാര്യ പോയി, ഞങ്ങള്‍ പ്രണയത്തിലെന്ന് യുവതി - പരാതിയുമായി ഭര്‍ത്താവ്

missing wife
അൽവർ , വെള്ളി, 28 ജൂണ്‍ 2019 (18:05 IST)
ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതി നല്‍കിയതിന് പിന്നാലെ യുവതിയെ സ്വവർഗ പങ്കാളിക്കൊപ്പം കണ്ടെത്തി.

രാജസ്ഥാനിലെ അൽവര്‍ സ്വദേശിയായ ഗോപാലിന്റെ ഭാര്യ ജ്യോതിയാണ് ഹരിയാനയിൽ നിന്നുള്ള ദേശീയ കായികതാരം കൂടിയായ ഗുഞ്ജൻ ബായിക്കൊപ്പം ഹരിയാനയിലെ ഷാജഹാൻപുറിൽ നിന്നും കണ്ടെത്തിയത്.

ജ്യോതിയെ കാണാനില്ലെന്ന് വ്യക്തമാക്കി ഗോപാല്‍ പൊലീസില്‍ പരാതി നല്‍കി ആഴ്‌ചകള്‍ക്ക് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ നാല് വർഷമായി  ഗുഞ്ജൻ ബായിയുമായി പ്രണയത്തിലാണ്. ഞങ്ങള്‍ സ്വവർഗാനുരാഗികള്‍ ആണ്. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടര്‍ന്നാണ് ഗോപാലിനെ വിവാഹന്‍ ചെയ്യേണ്ടി വന്നതെന്നും ജ്യോതി മൊഴി നല്‍കി.

ഗുഞ്ജൻ ബായിക്കൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഗോപാല്‍ ജോലിക്ക് പോകുമ്പോള്‍ തന്നെ വീട്ടില്‍ പൂട്ടിയിടുന്നത് പതിവായിരുന്നു എന്നും ജ്യോതി പറഞ്ഞു. ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞതോടെ ജ്യോതിയെ സ്വവർഗ പങ്കാളിക്കൊപ്പം പോകാൻ മജിസ്‌ട്രേറ്റ് അനുവദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടപ്പെട്ട സ്കൂട്ടർ ടെസ്റ്റ് റൈഡിനെടുത്ത് യുവതി മുങ്ങി, തട്ടിപ്പ് ആരെയും വിശ്വസിപ്പിക്കുന്ന രീതിയിൽ തന്ത്രപരമായി