മാണി എങ്ങോട്ട്? അമ്പിനും വില്ലിനും അടുക്കാതെ സി പി ഐ ദേശീയ നേതൃത്വവും; നയം വ്യക്തമാക്കാതെ സി പി എം
മാണിക്ക് വേണ്ടി സി പി ഐയുമായി കലഹത്തിനൊരുങ്ങി സി പി എം?!
കെ എം മാണിയെ മുന്നണിയിലേക്ക് എടുക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് സി പി ഐ. സി പി ഐയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതോടെ ദേശിയ നേതൃത്വത്തിന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.
വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കാന്‍ സിപിഎം -സിപിഐ ധാരണയായിരുന്നു. എന്നാല്‍ യോഗ തീരുമാനം പുറത്തു വന്നതോടെ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു.
ഇത് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യികയും മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആവുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകുമെന്നായിരുന്നു മാണി പറഞ്ഞത്.
അതേ സമയം മാണിയെ പിടിയ്ക്കാന്‍ കോണ്‍്ഗ്രസും ബിജെപിയും നീക്കം നടത്തുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നിര്‍ണായക തീരുമാനം. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ സി പി എം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാണിക്ക് വേണ്ടി സി പി ഐയുമായി സി പി എം കലഹിക്കുമോ എന്ന് കണ്ടറിയാം.